ചാവക്കാട്: നിയുക്ത ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്കും മുൻ ശബരിമല, ഗുരുവായൂർ മേൽശാന്തിയായിരുന്ന ഏഴിക്കോട് ശശി നമ്പൂതിരിക്കും പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്വീകരണം നൽകി. ക്ഷേത്ര കവാടത്തിൽ നിന്നും പൂ താലത്തിൻ്റെയും ഭജനയുടെയും അകമ്പടിയോടെ മേൽശാന്തിമാരെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്ര ദർശനത്തിനു ശേഷം നടന്ന ചടങ്ങിൽ ക്ഷേത്രം രക്ഷാധികാരി മോഹൻദാസ് ചേലനാട്ട് ഹാരമണിയിച്ചു സ്വീകരിച്ചു. യജ്ഞാചാര്യൻ കീഴേടം രാമൻനമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി വി പ്രേംകുമാർ, എം.ബി. സുധീർ, പി യതീന്ദ്രദാസ്, ഇ.വി ശശി, എം.ടി ബാബുരാജ്, സി.കെ ബാലകൃഷ്ണൻ, ഐ.പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. നേർന്നു. എം.ടി ഗിരീഷ്, എം.എസ് ഷിജു, പി.സി വേലായുധൻ ലതിക വിറാം, ഗീതാവിനോദ് എന്നിവർ സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിയുക്ത മേൽശാന്തി, മുൻ മേൽശാന്തി എന്നിവർ മറുപടി പ്രസംഗം നടത്തി.