ചാവക്കാട്: തണൽ സിറ്റി ചാവക്കാട് ബീച്ച് മിഷൻ 2024- 2025 വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനത്തിന്റെ ഭാഗമായി മൂന്ന് പതിറ്റാണ്ട് കാലം അക്ഷരജ്ഞാനം പകർന്നു നൽകിയ അധ്യാപിക ഫാത്തിമ മാങ്കൂട്ടത്തിലിന് സ്നേഹാദരവ് നൽകി. എഴുത്തുകാരി അധ്യാപികയുമായ വി.എം ബഹിയ മുഖ്യാതിഥിയായി. തണൽ ജനറൽ കൺവീനർ ഉക്കുബത്ത് ബിൻ ആലി മുസ്ലിയാർ, ചക്കര റഫീക്ക്, വി.ബി അഷറഫ്, എ.എച്ച് റൗഫ്, റൗഫ് മുസ്ലിം വീട്ടിൽ, ശിഹാബ് മിഡാസ്, ചക്കര അബ്ദുറഹ്മാൻ കുട്ടി, ഷാജി ജനാർദ്ദനൻ, കെ.കെ ഷഹീർ എന്നിവർ നേതൃത്വം നൽകി.