ഒരുമനയൂർ: ഗ്രാന്മ ഒരുമനയൂരിന്റെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ഗ്രാന്മ സീനിയർ മെമ്പർ എ.ടി ഇബ്രാഹിംകുട്ടി ആക്ടിങ് പ്രസിഡന്റ് പി.എം യഹിയയിൽ നിന്നും മെമ്പർഷിപ്പ് ഏറ്റുവാങ്ങി ഉത്ഘാടനം ചെയ്തു. ഒരുമാസം നീണ്ടു നിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിൽ ഒരുമനയൂർ നിവാസികളായ സേവന പ്രവർത്തന മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള മുഴുവൻ പേരെയും പങ്കെടുപ്പിക്കുമെന്ന് ആക്ടിങ് പ്രസിഡന്റ് യഹിയ അറിയിച്ചു. ഗ്രാന്മ ട്രഷറർ വി.പി ഷിഹാസ്, പ്രവർത്തകരായ അബൂബക്കർ റസാഖ്, നൂറുദ്ധീൻ, മുസ്തഫ, കെ.എൽ മഹേഷ്,നിബിൻ ജയൻ എന്നിവർ പങ്കെടുത്തു.