തൃശൂർ: തൃശൂർ നന്തിക്കരയില്‍ പിക്കപ്പ് വാനിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന് മരിച്ചു. തൊട്ടിപ്പാള്‍ സ്വദേശി കൊച്ചുമോന് എന്ന വിജയനാ(69)ണ് മരിച്ചത്. നന്തിക്കര സ്കൂള്‍ സ്റ്റോപ്പിലായിരുന്നു അപകടം നടന്നത്. ദേശീയപാതയിലേക്ക് പ്രവേശിച്ച സ്കൂട്ടറില്‍ തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ തെറിച്ചുപോയ സ്കൂട്ടറില്‍ വിജയന്റെ കാലുകള്‍ കുടുങ്ങിയിരുന്നു. പരുക്കേറ്റ് റോഡില്‍ കിടന്ന വിജയനെ കൊളത്തൂരിലെ ദയ ആംബുലന്‍സ് പ്രവര്‍ത്തകരാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.