Thursday, November 21, 2024

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും ഭൂമി ഏറ്റെടുക്കൽ; ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ മന്ത്രിക്ക് നിവേദനം നൽകി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുള്ള ആശങ്ക പരിഹരിയ്ക്കുന്നതിനുള്ള നിവേദനം റവന്യു മന്ത്രി കെ രാജന് കൈമാറി. കേരള വ്യാപാരി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദിന്റെ നേതൃത്വത്തിൽ ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് സി.ടി ഡെന്നീസും, ജനറൽ സെക്രട്ടറി പുതൂർ രമേഷ് കുമാറും, എക്സിക്യൂട്ടിവ് അംഗം എൻ പ്രദീപ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. തൃശൂർ ജില്ലാ സെക്രട്ടറി സിജോ എടക്കളത്തൂർ, അഞ്ചേരി ചിറക്കൽ യൂണിറ്റ് വൈസ് പ്രസിഡന്റ് വി.ഒ ജോയ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയും, ദേവസ്വം മന്ത്രിയുമായി ഒരുമിച്ച് ചർച്ച ചെയ്ത് വ്യാപാരികളുടെ ആശങ്ക പരിഹരിക്കാമെന്ന് റവന്യൂ മന്ത്രി നിവേദക സംഘത്തിന് ഉറപ്പ് നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments