Saturday, November 16, 2024

‘ഗുരുവായൂർ ക്ഷേത്രത്തിലെ പ്രാദേശിക ക്യൂവിൽ ചാവക്കാട് നഗരസഭ ഒമ്പതാം വാർഡിലെ ഭക്തരെയും ഉൾപ്പെടുത്തണം’; ചെയർമാന് കത്ത് നൽകി വാർഡ് കൗൺസിലർ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രാദേശിക ക്യൂവിൽ ചാവക്കാട് നഗരസഭ ഒമ്പതാം വാർഡിലെ ഭക്തരെ പ്രവേശിപ്പിക്കുന്നതിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ ദേവസ്വം ചെയർമാന് കത്ത് നൽകി. ഗുരുവായൂരിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്ററോളം വരുന്ന ഗുരുവായൂർ നഗരസഭയുമായി ചേർന്ന് കിടക്കുന്നതും ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് നിൽക്കുന്നതുമായ ഒമ്പതാം വാർഡിലെ ഭക്തരെ പ്രാദേശിക ക്യൂവിൽ പ്രവേശിപ്പിക്കുവാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടാണ് വാർഡ് കൗൺസിലർ കെ.വി സത്താർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയന് കത്ത് നൽകിയത്. പ്രാദേശിക ക്യൂവിൽ ചാവക്കാട് നഗരസഭ എന്ന് കാണുമ്പോൾ ഭക്തരെ മാറ്റിനിർത്തുന്ന പ്രവണതയാണ്. ഇത് അവസാനിപ്പിച്ച് ക്ഷേത്രവുമായി ഏറെ ചേർന്ന് നിൽക്കുന്ന ഒമ്പതാം വാർഡിലെ ഭക്തരെ കൂടി പ്രാദേശിക ക്യൂവിൽ ഉൾപ്പെടുത്തണമെന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments