Saturday, November 16, 2024

പാലക്കാട്ടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍ എം.എൽ.എ; രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ

പാലക്കാട്: പി.വി അന്‍വർ എം.എൽ.എയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ഡി.എം.കെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. പകരം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്നും പി.വി. അന്‍വര്‍ അറിയിച്ചു. പാലക്കാട്ട് നടന്ന ഡി.എം.കെ കണ്‍വന്‍ഷനിലാണ് അന്‍വറിന്റെ പ്രഖ്യാപനം. ഒരു ഉപാധിയുമില്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുന്നതായി അന്‍വര്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണക്കുന്നത്. രണ്ട് ദിവസം മുന്‍പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അന്‍വര്‍ വ്യക്തമാക്കി.
എം.എം മിന്‍ഹാജിനെയാണ് ഡി.എം.കെ പാലക്കാട്ടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. ഡി.എം.കെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതെന്നും ശ്രദ്ധേയമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments