Thursday, September 18, 2025

യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വാടാനപ്പള്ളി: യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടുവിൽക്കര എടമ്പാടം റോഡിന് പടിഞ്ഞാറ് പാലക്കാടി പടിഞ്ഞാറെ പുരയ്ക്കൽ വീട്ടിൽ പ്രദോഷിന്റെ  മകൻ അമൽ (22) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് വീട്ടിൽ ആരും ഇല്ലാത്ത നേരത്തായിരുന്നു സംഭവം. വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. മാതാവ്: ലത. സഹോദരൻ : അഖിൽ. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ (ബുധൻ) വൈകീട്ട് നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments