Sunday, April 13, 2025

68-ാമത് തൃശൂർ ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

കുന്നംകുളം: കുന്നംകുളം സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന തൃശ്ശൂർ ജില്ല അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ജില്ലയിലെ 42 ഓളം ക്ലബ്ബുകളിൽ നിന്നും 700 പരം കായികതാരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൻ്റെ സമാപന സമ്മേളനത്തിൽ തൃശൂർ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ ആർ സാംബശിവൻ വിജയികൾക്ക് ട്രോഫികൾ  സമ്മാനിച്ചു. അണ്ടർ 14 ഗേൾസ് കാറ്റഗറിയിൽ അൽ അമീൻ ഇംഗ്ലീഷ് ഹൈസ്കൂൾ കരിക്കാട് ഓവർ കിരീടം നേടി. അൽ അമീൻ ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർഥികളായ എൻ.ആർ ഫാത്തിമ ഫിദ സബ്ജൂനിയർ വിഭാഗം 600 മീറ്റർ ഓട്ടത്തിൽ ഗോൾഡ് മെഡലും, 60 മീറ്റർ ഓട്ടത്തിൽ സിൽവർ മെഡലും കരസ്ഥമാക്കി. കെ.എസ് സിയ ലോങ്ങ് ജമ്പ്, ഹൈ ജമ്പ് എന്നീ  മത്സരങ്ങളിലും ഷോട്ട്പുട്ട് ബാക്ക് ത്രോയിൽ നിവേദിതയും വെങ്കല മെഡലുകൾ നേടി. കായികാധ്യാപകനായ ഷെരീഫിന്റെ പരിശീലത്തിന് കീഴിലായിരുന്നു വിദ്യാർത്ഥികളുടെ ഈ നേട്ടം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments