Friday, November 22, 2024

ഒരുമനയൂർ പഞ്ചായത്തിൽ ധീരം സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു 

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ ധീരം സ്വയം പ്രതിരോധ പരിശീലനത്തിന് തുടക്കമായി. സ്ത്രീകളിൽസ്വയംപ്രതിരോധശേഷിയും ആത്മവിശ്വാസവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്‌ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സുലേഖ ഖാദർ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി രവീന്ദ്രൻ, ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഫിലോമിന ടീച്ചർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കയ്യുമ്മു ടീച്ചർ, ബ്ലോക്ക് മെമ്പർ ഷൈനി ഷാജി, മെമ്പർ സിന്ധു അശോകൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ നിഗിത, സ്നേഹിത സ്റ്റാഫ് സ്വാതി, ധീരം ട്രെയിനർ ആദിക എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments