Friday, April 11, 2025

സയ്യിദ് അലി നൗഫൽ തങ്ങളെ ഓൾ ഇന്ത്യാ രിഫാഈ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു

ചാവക്കാട്: ഒരുമനയൂർ തങ്ങൾപടി കിക്കോട്ട് 11-ാമത് ഉറൂസ് മുബാറക്കിന്റെ ഭാഗമായി സാമൂഹിക – സംസ്കാരിക – ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന സയ്യിദ് അലി നൗഫൽ തങ്ങളെ ഓൾ ഇന്ത്യാ രിഫാഈ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രസിഡണ്ട് അബ്ദുൾ നാസർ രീഫാഈ അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദ് നിസാമി, ഷാഹുൽ ഹമീദ് ഗുരുക്കൾ, അഫ്സൽ സഖാഫി, റാഫി ഉസ്താദ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. തുടർന്ന് അറബനമുട്ടും രിഫാഈ റാത്തീബും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments