Thursday, September 19, 2024

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ 

പുതുക്കാട്: ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ. വടക്കെ തൊറവ് എടശ്ശേരി വീട്ടിൽ വേലായുധൻ്റെ മകൻ സുനിൽ കുമാർ (48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെ പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ അധികൃതരും പുതുക്കാട് പോലീസും സ്ഥലത്തെത്തി.മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments