ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ വർഷങ്ങളായി സ്ഥിരപ്പെടാതെ താൽക്കാലികമായി ജോലി ചെയ്യുകയും സേവനമനുഷ്ഠിക്കേണ്ടി വരികയും പിന്നീട് ദേവസ്വം പിരിച്ചുവിടുകയും ചെയ്യുന്ന മുതിർന്നവർക്ക് മതിയായ ആനുകൂല്യങ്ങൾ നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത്. കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയാണ് ഈ ആവശ്യവുമായി രംഗത്തിയത്. ജീവിതം തന്നെ വഴിമുട്ടിയ നിരാലംബരായ പിരിച്ച് വിടുന്ന ഈ ജീവനക്കാരെ പ്രത്യേക പരിരക്ഷയും ആവശ്യമായ ആനുകൂല്യങ്ങളും നൽകി സംരക്ഷിയ്ക്കണമെന്നും യോഗം ദേവസ്വം ഭരണസമിതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കും ബന്ധപ്പെട്ടവർക്കും നിവേദനം നൽകാനും യോഗത്തിൽ തീരുമാനമായി. ഡി. സി.സി സെക്രട്ടറി അഡ്വ. ടി.എസ് അജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, ബ്ലോക്ക് മുൻ പ്രസിഡൻ്റ് ആർ രവികുമാർ, ബ്ലോക്ക് ഭാരവാഹികളായ ശശി വാറണാട്ട്, പി.ഐ ലാസർ, ബാലൻ വാറണാട്ട്, പി.കെ രാജേഷ് ബാബു, ശിവൻ പാലിയത്ത്, എം.കെ ബാലകൃഷ്ണൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ , കൗൺസിലർമാരായ കെ.പി.എ റഷീദ്, സി.എസ് സൂരജ്, വി.കെ സുജിത്ത്, രേണുക ശങ്കർ, നേതാക്കളായ സ്റ്റീഫൻ ജോസ്, പ്രിയ രാജേന്ദ്രൻ, വി.കെ ജയരാജ്, കെ.കെ രഞ്ജിത്ത്, ഗോപി മനയത്ത്, ചേലനാട്ട് മോഹൻദാസ്, ടി.വി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.