ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് പാർക്കിൽ തെരുവ് നായ്ക്കളുടെ ശല്യം. പ്രഭാത സവാരിക്കിറങ്ങുന്നവർ ഭയത്തോടെയാണ് ഇവിടെയെത്തുന്നത്. എപ്പോൾ വേണമെങ്കിലും തെരുവുനായ്ക്കൾ ആക്രമിക്കുമെന്ന അവസ്ഥയിലാണ്. നായ്ക്കളെ വന്ധീകരണം നടത്താതതാണ് നായ്ക്കൾ പെരുകാൻ കാരണം. വന്ധീകരണം നടത്താൻ നഗരസഭ അധികൃതർ തയ്യാറാവണമെന്ന് നഗരസഭ കൗൺസിലർ കെ.വി സത്താർ ആവശ്യപ്പെട്ടു. സർക്കാരിന്റെ നൂറ് ദിനം കർമ്മ പരിപാടിയിൽ പ്രഖ്യപിച്ച എ ബി സി സംവിധാനം കൃത്യമായി നടപ്പാക്കിയില്ലെന്നും ഉപദ്രവകാരികളായ നായ്ക്കളെ ഷെൽട്ടർ കെട്ടി അവയെ സംരക്ഷിക്കാൻ നഗരസഭക്ക് ഉത്തരവാദിത്വമുണ്ടെന്നും കെ.വി സത്താർ പറഞ്ഞു.