കുന്നംകുളം: കുന്നംകുളം നഗരത്തിൽ മസാജിങ് സെന്ററിന്റെ മറവിൽ പെൺവാണിഭം. നാല് പേർ പിടിയിൽ. ഗുരുവായൂർ എ.സി.പി ടി.എസ് സിനോജിൻ്റെ നിർദ്ദേശ പ്രകാരം കുന്നംകുളം പോലീസാണ് സ്ഥാപനത്തിലെത്തി റെയ്ഡ് നടത്തിയത്. തുടർന്ന് സ്ഥാപന നടത്തിപ്പ് കാരുൾപ്പടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി അന്വേഷണം നടത്തിവരികയായിരുന്നു.