Friday, September 20, 2024

എം.ഡി.എം.എ മൊത്തക്കച്ചവടക്കാരനെ പ്രത്യേക പോലീസ്‌സംഘം അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട: എം.ഡി.എം.എ മൊത്തക്കച്ചവടക്കാരനെ പ്രത്യേക പോലീസ്‌സംഘം അറസ്റ്റ് ചെയ്തു. പുത്തൂർ കൈനൂർ സ്വദേശി കാങ്കാളൻ വീട്ടിൽ ജ്യോതിഷി(24)നെയാണ് തൃശ്ശൂർ റൂറൽ ഡാൻസഫ് ടീമും ഇരിങ്ങാലക്കുട പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. കരുവന്നൂർ തേലപ്പള്ളിയിൽനിന്ന്‌ 20 ഗ്രാം എം.ഡി.എം.എയും മോട്ടോർസൈക്കിളുമായി ശ്യാം എന്ന യുവാവിനെ പിടികൂടിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് അറസ്റ്റ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഉല്ലാസ്‌കുമാർ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ കെ. അജിത്, സതീശൻ, തൃശ്ശൂർ റൂറൽ ഡാൻസഫ് എസ്.ഐ.മാരായ പി. ജയകൃഷ്ണൻ, ടി.ആർ. ഷൈൻ, എ.എസ്.ഐ. സൂരജ് വി. ദേവ്, ഡാൻസഫ് അംഗങ്ങളായ പി.എക്സ്. സോണി, കെ.ജെ. ഷിന്റോ എന്നിവർ ചേർന്നാണ് ജ്യോതിഷിനെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments