Sunday, November 24, 2024

‘ചതിയൻ പ്രതാപനെ മലബാറിന് വേണ്ട’; ടി.എൻ പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്ലെക്സ് ബോർഡുകൾ

കോഴിക്കോട്: കോൺ​ഗ്രസ് നേതാവ് ടി.എൻ പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്ലെക്സ് ബോർഡുകൾ. ‘ചതിയൻ പ്രതാപനെ മലബാറിന് വേണ്ടെന്നാണ് ബോർഡുകളിലുള്ളത്. ‘തൃശൂർ ആർ.എസ്.എസിന് കൊടുത്ത നയ വഞ്ചകൻ എന്നും ബോർഡിലുണ്ട്. കോൺഗ്രസ്‌ പോരാളികൾ എന്ന പേരിലാണ് ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടി.എൻ പ്രതാപന് കോഴിക്കോട് അടങ്ങുന്ന മലബാറിന്റെ ചുമതല നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഫ്ലെക്സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.പിയായ പ്രതാപനെ മാറ്റിയാണ് കെ. മുരളീധരനെ തൃശൂരിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. ബി.ജെ.പിയുടെ സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. എൽ.ഡി.എഫിന്‍റെ വി.എസ്. സുനിൽകുമാറിനും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് മുരളീധരൻ പിന്തള്ളപ്പെട്ടിരുന്നു. പിന്നാലെ പ്രതാപനെതിരെ വിമർശനവും ഉയർന്നിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments