തൃശൂർ: കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനി അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ യുടെ നേതൃത്വത്തിൽ തൃശൂർ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ കരിദിനാചരണവും പ്രതിഷേധയോഗവും നടത്തി. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നടന്ന പ്രതിഷേധം കെ.ജി.എം’ഒ സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി.ഐ അസീന ഉദ്ഘാടനം ചെയ്തു. നാളെ (ശനി) സംസ്ഥാന വ്യാപകമായി ഐ.എം.എ ആഹ്വാനംചെയ്ത 24 മണിക്കൂർ പണിമുടക്കിൽ സർക്കാർ ഡോക്ടർമാരും അണി ചേരുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. ബിനോജ് ജോർജ് മാത്യു അറിയിച്ചു. കാഷ്വാലിറ്റി സർവ്വീസുകൾ മുടക്കമില്ലാതെ നടക്കും.