Friday, September 13, 2024

സംസ്ഥാന സ്കൂൾ കായികോത്സവം; തിരുവത്ര പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ വിളംബര റാലി നടത്തി

ചാവക്കാട്: കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ മുന്നോടിയായി തിരുവത്ര പുത്തൻകടപ്പുറം ഗവ:ഫിഷറീസ് യു പി സ്കൂൾ വിദ്യാർഥികൾ നടത്തിയ വിളംബര റാലി ശ്രദ്ദേയമായി. ഒളിമ്പിക്സ്  മാതൃകയിലാണ് കേരള സ്കൂൾ ഒളിമ്പിക്സ് – കൊച്ചി ’24 എന്ന പേരിൽ നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ കായികോത്സവം സംഘടിപ്പിക്കുന്നത്. സ്കൂൾ ലീഡർ ഉമ്മുൽ ഹയ, മിറാഷ്, തമന്ന, ലിസാന, അവന്തിക, ഐഷ ഷഹീർ, ഹനിയ ഫാത്തിമ, ഇബ്രാഹീം ബാദുഷ, റിസ നസ്‌റിൻ, മുഹമ്മദ്‌ അനീസ് തുടങ്ങി വിദ്യാർത്ഥികൾ റാലിക്ക് നേതൃതം നൽകി.

വീഡിയോ

RELATED ARTICLES
- Advertisment -

Most Popular

Recent Comments