ചാവക്കാട്: തിരുവത്ര പുതിയറയിൽ ഭൂമിക്കടിയിലുണ്ടായ പ്രകമ്പനം പ്രദേശവാസികളിൽ ആശങ്ക ജനിപ്പിച്ച സാഹചര്യത്തിൽ ഇന്ന് ജിയോളജിസ്റ്റ്, ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിക്കും. പ്രകമ്പനം ഉണ്ടായ പ്രദേശം ഇന്നലെ തന്നെ റവന്യൂ സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തേണ്ടത്. ഭൂമിക്കടിയിൽ നിന്നും പ്രകമ്പനവും വലിയ ശബ്ദവും ഉണ്ടായത് ഭൂമികുലുക്കം ആണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.15 ഓടെയാണ് ഭൂമിക്കടിയിൽ നിന്നും പ്രകമ്പനവും വലിയ ശബ്ദവും ഉണ്ടായത്. ഇതേ തുടർന്ന് 10 ഓളം കുടുംബങ്ങൾ താമസിക്കുന്ന രണ്ട് ക്വാർട്ടേഴ്സുകൾക്കും ഒരു വീടിനും വിള്ളൽ സംഭവിച്ചിരുന്നു.
വീഡിയോ വാർത്ത