Sunday, February 16, 2025

ഒരുമനയൂരിൽ കുറുനരിയുടെ ആക്രമണം; മൂന്ന് പേർക്ക് കടിയേറ്റു

ചാവക്കാട്: ഒരുമനയൂരിൽ കുറുനരിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് കടിയേറ്റു. മൂന്ന് ആടുകളെയും കുറുനരി കടിച്ചു. ഒരുമനയൂർ പഞ്ചായത്ത് അഞ്ച്, ആറ് വാർഡുകളിൽ ഉൾപ്പെടുന്ന മാങ്ങോട്ടു പടി, അമ്പലത്താഴം  മേഖലയിലാണ്    കുറുനരിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ആറാം വാർഡ് മുത്തമ്മാവ് ലക്ഷംവീട്  അയ്യപ്പൻവീട്ടിൽ അനിത (50),  മാങ്ങോട്ട് സ്കൂളിന് സമീപം പേലി വീട്ടിൽ പുഷ്പ (55), അഞ്ചാം വാർഡ് അമ്പലത്താഴം കിഴക്കിനിയത്ത് തങ്ക (66) എന്നിവർക്കാണ് കുറുനരിയുടെ കടിയേറ്റത്. പരിക്കേറ്റ മൂവരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച്  പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ  മാങ്ങോട്ട് ക്ഷേത്ര പരിസരത്ത്  മേഞ്ഞിരുന്ന  വട്ടേക്കാട്ട് അപ്പൂട്ടന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ആടുകളെയും കുറുനരി കടിച്ചു. കുറുനരിയെ പിന്നീട് മാങ്ങോട്ടു ക്ഷേത്ര പരിസരത്ത്  വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments