കൊച്ചി: മികച്ച ഓഫറുകളുമായി ആമസോണിൽ ആഗസ്ത് 11 വരെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ തുടങ്ങി. ഇന്ന് മുതൽ 6 ദിവസമാണ് ആമസോണിൽ ഓഫർ പെരുമഴ. ലാപ്‌ടോപ്പുകൾ, സ്‌മാർട്ട് വാച്ചുകൾ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ 75% വരെ, വാഷിംഗ് മെഷീനുകൾക്കും റഫ്രിജറേറ്ററുകൾക്കും 65% വരെ, സാംസങ്, സോണി, എൽജി, റെഡ്മി തുടങ്ങിയ ബ്രാൻഡ് ടെലിവിഷനുകളിൽ 65% വരെ കിഴിവ് എന്നിവയുണ്ട്.
ഹാവെൽസ്, ബജാജ്, പ്രസ്റ്റീജ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള അടുക്കള, വീട്ടുപകരണങ്ങൾക്കും കുറഞ്ഞത് 50% കിഴിവ്, ആമസോൺ ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾക്ക് 80% വരെ കിഴിവ് തുടങ്ങിയ 1,000-ലധികം ഡീലുകളുമുണ്ട്. ഒപ്പം, 12 മാസം വരെ നോ-കോസ്റ്റ് ഇ എം ഐയും, ആമസോൺ ഫ്രഷ് വഴിയുള്ള ഗ്രോസറി ഡെലിവറിയിൽ 50% വരെ ലാഭം, 30 ലക്ഷത്തിലധികം ദൈനംദിന അവശ്യവസ്തുക്കളിൽ 60% വരെ കിഴിവ് എന്നിവയും ഉൾപ്പെടുന്നു.
കരകൗശല വിദഗ്ധർ, നെയ്ത്തുകാർ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, പ്രാദേശിക സ്റ്റോറുകൾ എന്നിവയുൾപ്പെടെ വിവിധ വിൽപ്പനക്കാരിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളിൽ ഓഫറുകൾ ലഭിക്കും. പലചരക്ക്, ഫാഷൻ, ബ്യൂട്ടി വസ്തുക്കൾ, സ്‌മാർട്ട്‌ഫോണുകൾ, ഇലക്‌ട്രോണിക്‌സ്, അടുക്കള – ഗൃഹോപകരണങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ ഡീലുകൾ ലഭ്യമാണ്.