Wednesday, February 19, 2025

വടക്കേക്കാട് സ്വദേശിയായ അധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണു മരിച്ചു

വടക്കേക്കാട്: അധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണു മരിച്ചു. വടക്കേകാട് സ്വദേശി ബീവി കെ ബിന്ദു(53) ആണ് മരിച്ചത്. പൊന്നാനി എം.ഐ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്ടു ഇംഗ്ലീഷ് അധ്യാപികയായിരുന്നു. കല്ലൂർ പള്ളിയുടെ സമീപം ആറ്റുപ്പുറം കീക്കോട്ട് സയ്യിദ് ഹൈദ്രോസ് തങ്ങളുടെ മകളും അക്ഷര കോളേജ് ഹാരിസ് തങ്ങളുടെ സഹോദരിയുമാണ് പരേത. അറക്കൽ അമീന കുട്ടിയാണ് മാതാവ്. ആദിൽ ഏക മകനാണ്. കബറടക്കം നാളെ (ബുധൻ) രാവിലെ 9 മണിക്ക് കല്ലൂർ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments