ഗുരുവായൂർ: പേരകം സെൻ്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവിൻ്റെ 78-ാം ഊട്ടു തിരുനാളിന് കൊടിയേറി. വികാരി ഫാദർ വിൽസൺ കണ്ണനായ്ക്കൽ കൊടിയേറ്റം നിർവഹിച്ചു. തിരുനാൾ കൺവീനർ ന്മാരായ സി.വി ജെയിംസ്, പി.ജെ ജോമി കൈക്കാരന്മാരായ ഇ.എ ജെയിംസ്, ഇ.ടി.ജോബി, പി.വി ടോണി മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ആഗസ്റ്റ് 15 നാണ് തിരുനാൾ.