Wednesday, February 19, 2025

പാലപ്പെട്ടിയിൽ കാറിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

പുന്നയൂർകുളം: ചാവക്കാട്-പൊന്നാനി ദേശിയ പാത പാലപ്പെട്ടിയിൽ കാറിടിച്ച് വിദ്യാർത്ഥി മരിച്ചു. വെളിയംകോട് ജി.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയും പുതിയിരുത്തി എരസാം വീട്ടിൽ ആലിയുടെ മകനുമായ അമൽ (12)ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5മണിയോടെ പാലപ്പെട്ടി സർവീസ് റോഡിൽ കൂടി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം. ഉടൻ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരുമ്പടപ്പ് പോലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം പുതിയിരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

മാതാവ് :സുലൈഖ

 സഹോദരങ്ങൾ: ഹംന, ഷെഹമ, ഷെഹൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments