Saturday, November 23, 2024

തൃശൂർ  മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ രോ​ഗിക്ക് പാമ്പു കടിയേറ്റു

തൃശൂർ: തൃശൂർ  മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ രോ​ഗിക്ക് പാമ്പുകടിയേറ്റു. ഒറ്റപ്പാലം ദേവീകൃപ വീട്ടിൽ ദേവീദാസനെയാണ് പാമ്പ് കടിച്ചത്. സ്ഥലത്തുണ്ടായിരുന്നവർ ഉടനെ ഇദ്ദേഹത്തെ അത്യാഹിത വിഭാ​ഗത്തിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. നീതി മെഡിക്കൽ സ്റ്റോറിലേക്ക് മരുന്നുവാങ്ങാൻ പോയ ഇദ്ദേഹം പുറത്തുള്ള കരിങ്കല്ലിന് മുകളിൽ ഇരുന്നപ്പോഴാണ് കടിയേറ്റത്. കല്ലിന് സമീപത്തെ പുല്ലിൽ കൈ വെച്ചപ്പോൾ വലതുകൈക്ക് കടിയേൽക്കുകയായിരുന്നു. ട്രോമാകെയറിൽ നിരീക്ഷണത്തിലുള്ള ഇദ്ദേഹത്തിന് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments