Friday, September 20, 2024

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം; ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

പാവറട്ടി: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. ചിയ്യാരം ഗോസായിക്കുന്ന് പണിക്ക വീട്ടിൽ ഷാനവാസ് ഷംസുദ്ദീൻ (33) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്‌ച പുലർച്ചെ പറപ്പൂരിൽ നിന്നും ഒറ്റയ്ക്ക് ഓട്ടോ വാടകയ്ക്ക് വിളിച്ച് മുല്ലശ്ശേരിയിലുള്ള വീട്ടിലേക്ക് വരികയായിരുന്ന പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. പരാതി ലഭിച്ചതോടെ തൃശ്ശൂർ റെയിൽവേ ഓട്ടോ സ്റ്റാൻഡിൽ നിന്നും പാവറട്ടി പോലീസ് പ്രതി അറസ്റ്റ് ചെയ്യുകയായിരുന്നു. പാവറട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ് പ്രേംജിത്തിൻ്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ സുധീഷ്, സി.പി.ഒ അതുൽ ജയചന്ദ്രൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. ചാവക്കാട് ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments