Sunday, November 24, 2024

എച്ച് വണ്‍ എന്‍ വണ്‍; കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശിനി മരിച്ചു

കുന്നംകുളം: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശിനി മരിച്ചു. പൊന്നാനി സ്വദേശിനി തരീക്കണക്കം വീട്ടില്‍ അഹമ്മദ് അഷറഫിന്റെ ഭാര്യ സൈഫുന്നീസ(46)യാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഞായറാഴ്ചയാണ് ഇവരെ കുന്നംകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിച്ചു. ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ എച്ച് 1 എന്‍ 1 ആണ് ബാധിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments