Wednesday, February 19, 2025

ഒമാൻ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞു; ഇന്ത്യക്കാരടക്കം 16 ജീവനക്കാര്‍ക്കായി തിരച്ചില്‍

ഒമാൻ: ഒമാൻ തീരത്ത് എണ്ണ കപ്പൽ മറിഞ്ഞ് 13 ഇന്ത്യക്കാരുൾപ്പെടെ 16 ജീവനക്കാരെ കാണാതായതായി റിപ്പോർട്ട്. പ്രധാന വ്യവസായ തുറമുഖമായ ദുഖമിലെ റാസ് മദ്റാഖയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായാണ് കപ്പൽ മറിഞ്ഞതെന്ന് ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. ദുബായിൽ നിന്ന് യമൻ തുറമുഖമായ ഏദനിലേക്ക് പുറപ്പെട്ട പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാരിൽ മറ്റ് മൂന്നുപേർ ശ്രീലങ്കൻ പൗരൻമാരാണ്. സംഭവസ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ചയായിരുന്നു അപകടം. 2007ൽ നിർമിച്ച 117 മീറ്റർ നീളമുള്ള എണ്ണ കപ്പലാണ് പ്രസ്റ്റീജ് ഫാൽക്കൺ.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (16-7-2024)

RELATED ARTICLES
- Advertisment -

Most Popular

Recent Comments