തൃശൂർ: വ്യാജരേഖയുണ്ടാക്കി നൂറ് കോടിയോളം രൂപയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സി.ബി.സി.ഐ.ഡി ആണ് അറസ്റ്റ് ചെയ്തത്. വിജയഭാസ്കർ കേരളത്തിലേക്ക് കടന്നുവെന്ന രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.
സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (16-7-2024)
അണ്ണാ ഡി.എം.കെ.യുടെ മുതിർന്ന നേതാവായ വിജയഭാസ്കർ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു.പ്രകാശ് എന്നയാളുടെ കരൂരിലുള്ള ഭൂമി തട്ടിയെടുക്കാൻ മന്ത്രിയടക്കമുള്ള എട്ടുപേർ ശ്രമിച്ചെന്നാണ് കേസ്. വിജയ്ഭാസ്കറുടെ ഒപ്പം ഒരാൾ കൂടി പിടിയിൽ ആയിട്ടുണ്ട്. പീച്ചി വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്നും തമിഴ്നാട് സി.ബി.സി.ഐ.ഡിയാണ് വിജയ് ഭാസ്കറെ പിടികൂടിയത്. പീച്ചി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.