Sunday, February 16, 2025

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രൈനർ മരിച്ചു

ഗുരുവായൂർ: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രൈനർ മരിച്ചു. മമ്മിയൂർ- പുന്നത്തൂർ റോഡിൽ റിട്ട: അധ്യാപകൻ മണ്ടുംപാൽ സുരേഷ് ജോർജ് (62) ആണ് മരിച്ചത്. കോട്ടപ്പടി ജീംനേഷ്യത്തിലെ ട്രൈനറായിരുന്നു. മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, മിസ്റ്റർ കേരള എന്നി പട്ടങ്ങൾ നേടിയ അദ്ദേഹം പാവറട്ടി സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് സുരേഷ് ജോർജിന് എലിപ്പനി സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നാളെ രാവിലെ പത്തിന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കും.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (16-7-2024)

RELATED ARTICLES
- Advertisment -

Most Popular

Recent Comments