ചാവക്കാട്: വാഫി അലുംനിയുടെ തൃശൂർ ജില്ല ഭാരവാഹികളായി ആസിഫ് വാഫി അഞ്ചങ്ങാടി (പ്രസിഡൻ്റ്), അഫ്സൽ വാഫി ചൊവ്വല്ലൂർപടി (ജനറൽ സെക്രട്ടറി), ഷെഫീഖ് വാഫി പുതുമനശ്ശേരി (ട്രഷറർ), നബീൽ വാഫി അടിത്തിരുത്തി (വർക്കിംഗ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ചാവക്കാട് ഖുർആൻ സ്റ്റഡി സെൻ്ററിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ മുൻ പ്രസിഡൻറ് അഡ്വക്കറ്റ് അബ്ദുൽ റഷീദ് വാഫി ചാവക്കാട് അധ്യക്ഷത വഹിച്ചു. സലാം ബ്ലാങ്ങാട് ഉദ്ഘാടനം ചെയ്തു. മുൻ ജനറൽ സെക്രട്ടറി ജുറൈജ് വാഫി കുന്നംകുളം സ്വാഗതവും തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി അഫ്സൽ വാഫി ചൊവ്വല്ലൂർപടി നന്ദിയും പറഞ്ഞു.
മറ്റു ഭാരവാഹികൾ: അൻവർ സാബിത്ത് വാഫി കൊടുങ്ങല്ലൂർ, അസ്ഹർ വാഫി ബ്രഹ്മകുളം (വൈസ് പ്രസിഡണ്ട് മാർ) റബീഅ് വാഫി കരിക്കാട്, മുർഷിദ് വാഫി മുള്ളൂർക്കര (ജോയിൻറ് സെക്രട്ടറിമാർ) ബിലാൽ വാഫി അഞ്ചങ്ങാടി, നിഹാൽ വാഫി കൈപ്പമംഗലം (സെം കോഡിനേറ്റർ) മുസമ്മിൽ വാഫി മുള്ളൂർക്കര , സൽമാൻ വാഫി അഞ്ചങ്ങാടി (വേ ബുക്ക്സ് കോഡിനേറ്റർ) റയാൻ വാഫി അകലാട്, സിനാൻ വാഫി വെണ്മേനാട് (മീഡിയവിങ്ങ്) റഫീഖ് ടി ബി വാഫി പാലപ്പിള്ളി, മൂസ വാഫി പാലപ്പിള്ളി, ലത്തീഫ് വാഫി കാട്ടൂർ, അഡ്വ. റഷീദ് വാഫി ചാവക്കാട്, മഹ്റൂഫ് വാഫി എടക്കഴിയൂർ, അൻസിഫ് വാഫി കൂളിമുട്ടം, ജുറൈജ് വാഫി കുന്നംകുളം(സ്റ്റേറ്റ് കൗൺസിലർമാർ )