Tuesday, November 19, 2024

എടക്കഴിയൂർ മത്സ്യ ഗ്രാമം പദ്ധതിക്ക് 6.72 കോടി രൂപ അനുവദിച്ചു

ചാവക്കാട്: എടക്കഴിയൂർ മത്സ്യ ഗ്രാമം പദ്ധതിക്ക് സംസ്ഥാന സർക്കാർ 6.72 കോടി രൂപ അനുവദിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബറിന്റെ ഇടപെടലിനെ തുടർന്നാണ് പദ്ധതിക്ക് പണം അനുവദിച്ചത്. 15 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പട്ടയംനൽകുന്നതിനുള്ള നടപടിയും പൂർത്തീകരിച്ചു. പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കാൻ പുന്നയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന വിവിധ ഡിപ്പാർട്ട്മെന്റ് പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (15-7-2024)

ഇരട്ട വീടുകൾ ഒറ്റ വീടുകൾ ആക്കി 22 വീടുകൾ വീടുകൾ പുതുക്കിപ്പണിയുക, നാലു വീടുകൾ നവീകരിക്കുക, ഫിഷ് ലാൻഡിങ്  സെന്റർ നവീകരണം, ബീച്ചിലേക്കുള്ള റോഡുകളുടെ നിർമ്മാണം, പുനരധിവാസ കേന്ദ്രം, കമ്മ്യൂണിറ്റി ഹാൾ, മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന കേന്ദ്രം, മത്സ്യങ്ങൾക്ക് പ്രജനനം നടത്താനുള്ള കൃത്രിമ പാര്, ബയോഷീൽഡ്, മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിൽക്കുന്ന കേന്ദ്രം എന്നിവ പദ്ധതിയുടെ  ഭാഗമായി നിർമ്മിക്കും. യോഗത്തിൽ ഗുരുവായൂർ എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ, വൈസ് പ്രസിഡണ്ട് സുഹറ ബക്കർ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ വിശ്വനാഥൻ മാസ്റ്റർ, എ.കെ വിജയൻ, ഗ്രാമപഞ്ചായത്ത് മെമ്പർ 

എം.കെ അറാഫത്ത്, സെലീന നാസർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ 

എം.പി ഇക്ബാൽ മാസ്റ്റർ, തൃശ്ശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗതകുമാരി, ചാവക്കാട് തഹസിൽദാർ വി.ബി ജ്യോതി, കെ.എസ്.സി.എ.ഡി.സി എക്സിക്യൂട്ടീവ് എഞ്ചിനീയർ സുബിൻ ജോർജ്, പുന്നയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.വി ഷീജ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ ആർ നായർ, കെ.എസ്.സി എ.ഡി.സി എഞ്ചിനീയർ കെ.പി രാജൻ,എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments