Tuesday, February 11, 2025

പഴഞ്ഞി പെങ്ങാമുക്കിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം

കുന്നംകുളം: പഴഞ്ഞി പെങ്ങാമുക്കിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കാർ യാത്രിക പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുന്നംകുളം പാറേമ്പാടം സ്വദേശിനിയും വട്ടംപാടം അർബൻ ബാങ്ക് മാനേജറുമായ താര സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു അപകടം.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (15-7-2024)

ചിറക്കൽ ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ചെറുവള്ളിക്കടവ് പാലത്തിലേക്ക് കയറുന്നിനിടയിൽ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ പുറകിലോട്ടെടുത്തപ്പോൾ നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരികൾ തകർത്ത് താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടം കണ്ട മറ്റു വാഹന യാത്രികരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments