Thursday, September 19, 2024

പുന്നയൂർക്കുളം ചമ്മന്നൂരിൽ വീടു കയറി ആക്രമണം; മൂന്ന് പേർക്ക് പരിക്കേറ്റു

പുന്നയൂർക്കുളം: ചമ്മന്നൂരിൽ വീടു കയറി ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ചമ്മന്നൂർ തോട്ടുപ്പുറത്ത് വീട്ടിൽ സുമ, മക്കളായ സഞ്ജു, അക്ഷയ് എന്നിവർക്കാണ് പരിക്കേറ്റത്. സഞ്ജുവിന്റെ വീടിനടുത്ത് വൈദ്യുതി പോസ്റ്റിൽ കെട്ടിയിരുന്ന കൊടി കഴിഞ്ഞ ദിവസം താഴെ വീണ നിലയിൽ കണ്ടിരുന്നു. സഞ്ജുവാണ് കൊടി വലിച്ചിട്ടതെന്ന് പറഞ്ഞ് ചമ്മന്നൂർ സ്വദേശി മനീഷാണ് മർദിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. സഞ്ജുവിനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് മാതാവിന്നും സഹോദരനും മർദ്ദനമേറ്റത്. സഞ്ജുവിന് നെറ്റിയിലാണ് പരിക്കേറ്റത്. മനീഷിനെതിരെ കുടുംബം വടക്കേക്കാട് പോലീസിൽ പരാതി നൽകി.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (14-7-2024)

RELATED ARTICLES
- Advertisment -

Most Popular

Recent Comments