Wednesday, February 19, 2025

സഹോദരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾക്ക്  ഏഴര വർഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ

ചാവക്കാട്: സഹോദരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾക്ക്  ഏഴര വർഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ. കുന്നംകുളം പോർക്കുളം കോട്ടയിൽ  ജിതിൻ(25), ജിതിന്റെ പിതാവ് സത്യൻ (63), ജിതിന്റെ സുഹൃത്ത് കാട്ടകാമ്പാൽ സ്വദേശി നടുവിൽ പറമ്പിൽ ശ്രീജിത്ത് (27) എന്നിവരെയാണ്  ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി  ശിക്ഷിച്ചത്.

വീഡിയോ വാർത്ത

സത്യൻ്റെ സഹോദരൻ 60 വയസ്സുള്ള കേശവനെ വധിക്കാൻ ശ്രമിച്ച കേസ്സിലാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ രജിത്കുമാർ ഹാജരായി. പോലീസ് ലേസൻ ഓഫീസർ പി.ജെ സാജൻ പ്രോസിക്യൂഷനെ സഹായിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments