Friday, September 20, 2024

ഓണത്തെ വരവേൽക്കാൻ 100 ചെണ്ടു മല്ലി ചെടികൾ നട്ട് തളിക്കുളം പത്താംകല്ല് സി.എം.എസ് യു.പി സ്കൂൾ

തളിക്കുളം: ഓണത്തെ വരവേൽക്കാൻ 100 ചെണ്ടു മല്ലി ചെടികൾ നട്ട് തളിക്കുളം പത്താംകല്ല് സി.എം.എസ് യു.പി സ്കൂൾ. 14-ാം വാർഡ് മെമ്പർ സുമനാ ജോഷിയാണ് കൃഷിക്ക് ആവശ്യമായ തൈകൾ നൽകിയത്. ചെണ്ടുമല്ലി തൈകൾക്ക് പുറമെ പച്ചക്കറി തൈകളും ഇതോടൊപ്പം കൈമാറി. പി.ടി.എ പ്രസിഡന്റ് സുമിത തൈകൾ ഏറ്റുവാങ്ങി. തുടർന്ന് മറ്റു പി.ടി.എ അംഗങ്ങളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ രണ്ട് സെന്റ് വരുന്ന ഭൂമിയിൽ തൈകൾ നട്ടു പിടിപ്പിച്ചു. ഓണത്തിനുള്ള പൂക്കള മത്സരങ്ങൾക്ക് മതിയായ പൂക്കൾ ഇവിടെ നിന്നും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധ്യാപകരായ ബെറ്റ്സി, പ്രഭജ, സ്‌കൂൾ സ്റ്റാഫ് മനോജ് എന്നിവർ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ ഉച്ചഭക്ഷണത്തിനുള്ള  പച്ചക്കറികളും സ്‌കൂൾ മൈതാനിയിൽ കൃഷി ചെയ്തിരുന്നു. വിദ്യാർഥികളിൽ പഠനത്തിന് പുറമെ പ്രകൃതിസ്നേഹവും കൃഷിയോടുള്ള താൽപര്യവും വർധിപ്പിക്കുകയാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനധ്യാപകൻ ബിനോയ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments