Friday, September 20, 2024

തൃശ്ശൂരില്‍ സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം; ഒരാള്‍ മരിച്ചു

മുളങ്കുന്നത്തുകാവ്: തൃശ്ശൂര്‍ മുളങ്കുന്നത്തുക്കാവിലെ സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് സ്വദേശി നിബിനാണ് മരിച്ചത്. ഇയാള്‍ വെല്‍ഡിങ് തൊഴിലാളിയാണ്.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (09-7-2024)

ഇന്ന് രാത്രി ഏഴരയോടുകൂടിയാണ് തീപ്പിടത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വടക്കാഞ്ചേരി, പുതുക്കാട്, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നെല്ലാം അഗ്നിരക്ഷാസേനയെത്തി. എട്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്. തീ പൂര്‍ണമായും അണക്കാനായിട്ടില്ല.

തീപ്പിടിത്തമുണ്ടാകുമ്പോള്‍ മൂന്ന് പേരാണ് ഗോഡൗണിലുണ്ടായത്. രണ്ട് പേര്‍ പുറത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെട്ടു. എന്നാല്‍ വെള്ളമെടുക്കാനായി മറ്റൊരു മുറിയില്‍ പോയതിനാല്‍ തീപ്പിടിത്തം നിബിന്‍ അറിഞ്ഞിരുന്നില്ല. തീപ്പിടിത്തത്തില്‍ ഗോഡൗണ്‍ കത്തിനശിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments