Wednesday, February 12, 2025

ഒമ്പതാം ക്ലാസുകാരന് നേരെ ലൈംഗികാതിക്രമം; പുന്നയൂർക്കുളം സ്വദേശി പിടിയിൽ

കുന്നംകുളം: ഒമ്പതാം ക്ലാസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പുന്നയൂർക്കുളം ആറ്റുപുറം ഏഴിക്കോട്ടയിൽ ജമാലുദ്ദീനെ (55) യാണ് കുന്നംകുളം പോലീസ്  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയുടെ സമീപത്ത് ചായക്കടയിൽ ജോലിക്കാരനായിരുന്ന പ്രതി കുട്ടി പള്ളിയിൽ കയറുന്നത് കണ്ട് പിന്തുടർന്നെത്തി ലൈംഗികാത്രിക്രമം കാട്ടുകയായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാനായി പ്രതി കുട്ടിയ്ക്ക് പണം നൽകാനും ശ്രമിച്ചിരുന്നു. എന്നാൽ സ്കൂളിലെത്തിയ കുട്ടി സംഭവം അധ്യാപകരോട് പറഞ്ഞു. ഇതോടെ അധ്യാപകർ വിവരം പോലീസിൽ അറിയിച്ചു. തുടർന്നാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. മാസങ്ങൾക്കു മുമ്പ് പുന്നയൂർക്കുളത്തുള്ള ബന്ധുവായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ കേസിലും ജമാലുദ്ധീൻ പ്രതിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments