Friday, September 20, 2024

കെ കരുണാകരനെ അനുസ്മരിച്ച് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി

ഗുരുവായൂർ: ലീഡർ കെ കരുണാകരന്റെ ജന്മദിനത്തിൽ ഗുരുവയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. കിഴക്കെ നട മഞ്ജുളാൽ പരിസരത്ത് കരുണാകരൻ്റെ ഛായാചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് ആരംഭം കുറിച്ച സ്മരണാസദസ്സ് മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ രവി കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, കൗൺസിലർമാരായ കെ.പി.എ റഷീദ്, സി.എസ് സൂരജ്, രേണുകാ ശങ്കർ, നേതാക്കളായ ബാലൻ വാറണാട്ട്, പി.ഐ. ലാസർ, ശിവൻ പാലിയത്ത്, എം.കെ ബാലകൃഷ്ണൻ, സ്റ്റീഫൻ ജോസ്, പ്രദീഷ് ഓടാട്ട്, ഏ.കെ ഷൈമിൽ, സുഷാ ബാബു, വി.കെ ജയരാജ്, റെയ്മണ്ട് ചക്രമാക്കിൽ, എം.എം പ്രകാശൻ, ജ്യോതിശങ്കർ കൂടത്തിങ്കൽ, ഫിറോസ് പുത്തൻപല്ലി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments