ചാവക്കാട്: ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ:കെ കെ അനീഷ് കുമാറിനെതിരെ പോലീസെടുത്ത കള്ളക്കേസ്സ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു. ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ ആർ ബൈജു അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ അധ്യക്ഷൻ സബീഷ് മരുതയൂർ, ജനറൽ സെക്രട്ടറിമാരായ ബോഷി ചാണാശ്ശേരി, പ്രദീഷ് അയിനിപ്പുള്ളി, വൈസ് പ്രസിഡന്റ് സിന്ധു അശോകൻ, നേതാക്കളായ വർഷ മണികണ്ഠൻ, വിനോദ് പണിക്കശ്ശേരി, വിനോദ് കുമാർ, ഗണേഷ് ശിവജി, രജനി സുരേഷ്, വിനീത് കുറുപ്പേരി, സുനിൽ കാരയിൽ എന്നിവർ നേതൃത്വം നൽകി.