Wednesday, February 19, 2025

പൂച്ച റോഡിന് കുറുകെ ചാടി; കണ്ടാണശേരിയിൽ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് അപകടം, രണ്ടുപേർക്ക് പരിക്കേറ്റു

ഗുരുവായൂർ: പൂച്ച റോഡിന് കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. പേരകം സ്വദേശികളായ ചെമ്മണ്ണൂർ വീട്ടിൽ ക്ലിൻ്റോ (40), ജിൻസൺ (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11.30 ഓടെ കണ്ടാണശ്ശേരി ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരെയും ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments