വടക്കേക്കാട്: പുന്നയൂർക്കുളം പാപ്പാളിയിൽ ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മന്ദലാംകുന്ന് കിഴക്കൂട്ട് വീട്ടിൽ സൈനുദ്ദീനാ (45) ണ് വടക്കേക്കാട് പോലീസിൻ്റെ പിടിയിലായത്. 2005 ലാണ് കേസിനാസ്പദമായ സംഭവം. കേസിൽ ജാമ്യമെടുത്ത പ്രതി വിദേശത്തും സ്വദേശത്തുമായി ഒളിവിൽ കഴിയുകയായിരുന്നു. വടക്കേക്കാട് എസ്.എച്ച്.ഒ ആർ ബിനുവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.