Friday, September 20, 2024

ചാഴൂർ റോഡിന് സമീപം ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു

പഴുവിൽ: ചാഴൂർ റോഡിന് സമീപം ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു. ആലപ്പാട് തണ്ടിയേക്കൽ ഷാജിയുടെ മകൻ രോഹിത് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് അപകടം. തൃശ്ശൂരിൽ നിന്ന് വരികയായിരുന്ന ബസ്സിൽ രോഹിത് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഹിതിനെ നാട്ടുകാർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

മാതാവ്: മിനി. സഹോദരൻ: അക്ഷയ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments