Sunday, March 16, 2025

സുരേഷ് ഗോപിയുടെ വിജയം വ്യക്തിപ്രഭാവത്താലെന്ന് കെ.സി വേണുഗോപാൽ

തിരുവനന്തപുരം: തൃശൂരിലെ ബി.ജെ.പിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമുണ്ടായതാണെന്ന് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തൃശൂരിലെ തോൽവി പാർട്ടി സൂക്ഷ്മമായി പരിശോധിക്കും. ആലപ്പുഴയിൽ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ വോട്ട് പിടിച്ചത് പരിശോധിക്കും. സംസ്ഥാനത്ത് സിപിഎം വോട്ട് ബാങ്കിൽ വൻ ചോർച്ചയുണ്ടായിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. സർക്കാർ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കും. അന്തിമ തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യാ സഖ്യത്തിനു വേണ്ടി ടിഡിപി ഉൾപ്പെടെയുള്ള ഏതു കക്ഷികളുമായും സംസാരിക്കുന്നതിൽ കുഴപ്പമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments