Friday, November 22, 2024

ഗുരുവായൂർ പുന്നത്തൂർ ആനകോട്ടയിലെ കൊമ്പൻ മുകുന്ദൻ ചരിഞ്ഞു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ  പുന്നത്തൂർ ആനകോട്ടയിലെ കൊമ്പൻ മുകുന്ദൻ ചരിഞ്ഞു. 55 വയസ്സ് ആയിരുന്നു.  ഇന്ന് രാവിലെ 9.40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു അന്ത്യം.

വീഡിയോ വാർത്ത

കോഴിക്കോട് സാമൂതിരി രാജാ 1986സെപ്റ്റംബര്‍ എട്ടിനാണ് മുകുന്ദനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തുന്നത്. 2006 മുതല്‍ ഇടത്തെ പിന്‍കാല്‍ മടങ്ങാത്ത അവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന് മുകുന്ദനെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ല. ആനത്താവളത്തിനകത്ത് സ്ഥിരമായി നടത്തിക്കാറുണ്ട്. രണ്ടാഴ്ച മുമ്പ് തളര്‍ന്നുവീണ കൊമ്പനെ ക്രൈയിന്‍ ഉപയോഗിച്ചാണ് എഴുന്നേല്‍പ്പിച്ചത്. ഇതിനുശേഷം തീര്‍ത്തും അവശനായിരുന്നു. ജഡം ഇന്ന് വൈകിട്ടോടെ കോടനാട് വനത്തില്‍ സംസ്‌കരിക്കും. മുകുന്ദന്റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 38 ആയി ചുരുങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments