Friday, September 20, 2024

ചാവക്കാട് കടപ്പുറം ആനന്ദവാടിയിൽ പുലിയെ കണ്ടെന്ന്; പോലീസും നാട്ടുകാരും തിരിച്ചിൽ തുടങ്ങി

ചാവക്കാട്: കടപ്പുറം ആനന്ദവാടിയിൽ പുലിയെ കണ്ടെന്ന് വിവരം. പോലീസും നാട്ടുകാരും തിരിച്ചിൽ തുടങ്ങി. ഇന്ന് രാത്രി 10 മണിയോടെയാണ് സംഭവം. ആനന്ദവാടി സ്വദേശിനി മർളിയയാണ് തൻ്റെ വീട്ടിനു പുറകിൽ ആട്ടിൻ കൂടിനടുത്തായി പുലിയെ ആദ്യം കണ്ടതത്രേ. തുടർന്ന് വിവരമറിഞ്ഞതോടെ നാട്ടുകാർ സ്ഥലത്തെത്തി. പുലിയുടെതെന്ന് കരുതുന്ന കാൽപാടുകളും കണ്ടെത്തി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments