Monday, January 12, 2026

നരേന്ദ്രമോദിയുടെ സന്ദർശനം; കുന്നംകുളം മേഖലയിൽ സ്വകാര്യ ഹെലികോപ്റ്ററുകൾക്കും ഹെലിക്യാമിനും നിരോധനം

കുന്നംകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്‌ച കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ സന്ദർശനം നടത്തുന്നതിനാൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സ്വകാര്യ ഹെലികോപ്റ്ററുകൾ, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, ഹാങ് ഗ്ലൈഡറുകൾ, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് കളിവസ്തുക്കൾ, ഹെലിക്യാം തുടങ്ങിയവ താത്കാലികമായി നിരോധിച്ചുകൊണ്ട് കളക്ടർ വി.ആർ കൃഷ്ണതേജ ഉത്തരവിറക്കി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും കുന്നംകുളം മുനിസിപ്പാലിറ്റി, കണ്ടണാശ്ശേരി, ചൂണ്ടല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് നിരോധനം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പോലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments