Friday, September 20, 2024

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മെഗാ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

എങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ ലയൺസ് ക്ലബ്ബിന്റെയും ഫിനിക്സ് മെഡിസിറ്റിയുടെയും  ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു മെഗാ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ, സ്വജന്യ രക്‌തഗ്രൂപ്പ്, പ്രമേഹ, രക്ത സമ്മർദ്ദം, വൃക്കാരോഗ, സ്വജന്യ പീഡിയാട്രിക് മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരുന്നു. രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടന്ന ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു.  റീജിയൺ ചെയർമാൻ ലയൺ വി.ജെ തോമസ് ഉദ്ഘാടനം ചെയ്തു. എങ്ങണ്ടിയൂർ ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ലയൺ ഡോ. ഇ.കെ രാമചന്ദ്രൻ  അധ്യക്ഷത വഹിച്ചു.  സെക്രട്ടറി ലയൺ എൻ.എസ് രവി, ട്രഷറർ ലയൺ എൻ.വി ശ്രീനിവാസൻ, ലയൺ മോഹൻദാസ്,  ലയൺ ഹരിലാൽ, ലയൺ കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments