Sunday, March 15, 2026

കടപ്പുറം ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി ഇഫ്ത്താർ സംഗമം നടത്തി

കടപ്പുറം: ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി ഇഫ്ത്താർ സംഗമം നടത്തി. കടപ്പുറം പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങ് ഷെൽട്ടർ രക്ഷാധികാരിയും പ്രവാസി മലയാളിയുമായ വി.ബി. പവിത്രൻ ഉദ്ഘാടനം ചെയ്തു. ഷെൽട്ടർ പ്രസിഡന്റ് ടി.കെ. ഗഫൂർ ഹാജി അധ്യക്ഷനായി. അഞ്ചങ്ങാടി മഹല്ല് ഖത്തീബ് ഷഫീഖ് ഫൈസി കായംകുളം, ആറങ്ങാടി മഹല്ല് ഖത്തീബ് റാഷിദ് ബാഖവി എന്നിവർ ഇഫ്ത്താർ സന്ദേശം നൽകി. ഷെൽട്ടർ റിലീഫ് സെൽ ചെയർമാൻ പി. ഷാഹു ഹാജി, രക്ഷാധികാരി ഡോ. സൗജാദ് മുഹമ്മദ്, ഷെൽട്ടർ ജനറൽ സെക്രട്ടറി പി.കെ. ബഷീർ, സെക്രട്ടറി വി.യു. ഫൈസൽ, വി.കെ. കുഞ്ഞാലുഹാജി തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments